Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Origin

'എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നു'; കു​ത്തേ​റ്റു വീ​ണ കൗ​മാ​ര​ക്കാ​ര​നെ യു​കെ പോ​ലീ​സ് വി​ല​ങ്ങു​വെ​ച്ചു, വ​ൻ പ്ര​തി​ഷേ​ധം!

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​ന്‍റെ‌ കു​ത്തേ​റ്റു മ​രി​ക്കാ​റാ​യ പ​തി​നെ​ട്ടു​കാ​ര​നെ ബ്രി​ട്ടീ​ഷ് പ‌ോ​ലീ​സ് വി​ല​ങ്ങു​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. 'എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നു' എ​ന്ന് നി​ല​വി​ളി​ച്ചി​ട്ടും പോ​ലീ​സ് യു​വാ​വി​ന്‍റെ കൈ​ക​ളി​ൽ ബ​ല​മാ​യി വി​ല​ങ്ങു​വെ​ക്കു​ക​യാ​യി​രു​ന്നു. സ​താം​പ്ട​ണി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലു​ണ്ടാ​യ ഹെ​ൻ​റി നൊ​വാ​ക് എ​ന്ന കൗ​മാ​ര​ക്കാ​ര​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ഡി​കാം ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് പോ​ലീ​സി​നെ വ​ഴി​തെ​റ്റി​ച്ച പ്ര​തി സി​ഖ് വം​ശ​ജ​നാ​യ വി​ക്രം ദി​ഗ്‌​വ​യ്ക്ക് (23) കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കു​റ​ഞ്ഞ​ത് 21 വ​ർ​ഷം ത​ട​വോ​ടെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ നൊ​വാ​കി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ത​നി​ക്ക് കു​ത്തേ​റ്റെ​ന്ന് നൊ​വാ​ക് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും "നി​ന​ക്ക് കു​ത്തേ​റ്റെ​ന്നോ? എ​വി​ടെ? എ​നി​ക്ക് തോ​ന്നു​ന്നി​ല്ല കൂ​ട്ടു​കാ​രാ" എ​ന്ന് പ​രി​ഹ​സി​ച്ചാ​ണ് പോ​ലീ​സ് വി​ല​ങ്ങു​വെ​ച്ച​ത്.

ബോ​ധ​ര​ഹി​ത​നാ​യ ശേ​ഷ​മാ​ണ് പോ​ലീ​സ് നൊ​വാ​കി​നെ പ​രി​ശോ​ധി​ച്ച​തും കു​ത്തേ​റ്റ വി​വ​രം അ​റി​ഞ്ഞ് വി​ല​ങ്ങ് അ​ഴി​ച്ചു​മാ​റ്റി സി​പി​ആ​ർ ന​ൽ​കി​യ​തും. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​കെ​യി​ൽ വ​ൻ ജ​ന​രോ​ഷ​വും വം​ശീ​യ ച​ർ​ച്ച​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​താം​പ്ട​ൺ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ 'എ​നി​ക്ക് ശ്വാ​സം മു​ട്ടു​ന്നു' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി മു​ൻ​പ് ഉ​ന്ന​യി​ച്ച വം​ശീ​യ ആ​രോ​പ​ണം പോ​ലീ​സി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ എ​ങ്ങ​നെ സ്വാ​ധീ​നി​ച്ചു എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യു​കെ പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​മ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രാ​തി​രി​ക്കാ​ൻ ഹോം ​സെ​ക്ര​ട്ട​റി ശ​ബാ​ന മ​ഹ്മൂ​ദ് ജ​ന​ങ്ങ​ളോ​ട് ശാ​ന്ത​രാ​കാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. പോ​ലീ​സു​കാ​രു​ടെ വീ​ഴ്ച​യെ​ക്കു​റി​ച്ച് പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

NRI

അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി; ഇ​ന്ത്യ​ൻ വം​ശ​ജ യു​എ​സി​ൽ അ​റ​സ്റ്റി​ൽ

ന്യൂ​ജ​ഴ്‌​സി: സ്വ​ന്തം മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ യു​എ​സി​ൽ അ​റ​സ്റ്റി​ൽ. ഹി​ൽ​സ്‌​ബ​റോ​യി​ലെ വ​സ​തി​യി​ൽ അ​ഞ്ചും ഏ​ഴും വ​യ​സു​ള്ള മ​ക്ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി ന​ട​രാ​ജ​നെ (35) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളു​ടെ പി​താ​വാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മ​ക്ക​ളെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഷെ​ൽ കോ​ർ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശി​നി പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് സോ​മ​ർ​സെ​റ്റ് കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

NRI

ഇ​ലി​നോ​യ് സെ​ന​റ്റ് പ്രൈ​മ​റി: രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് വ​ൻ മു​ന്നേ​റ്റം

ഇ​ലി​നോ​യ്: സെ​ന​റ്റി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന സെ​ന​റ്റ​ർ ഡി​ക് ഡ​ർ​ബി​ന് പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നു​ള്ള ഇ​ലി​നോ​യി ഡെ​മോ​ക്രാ​റ്റി​ക് പ്രൈ​മ​റി​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കോ​ൺ​ഗ്ര​സ് അം​ഗം രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് വ്യ​ക്ത​മാ​യ മു​ന്നേ​റ്റ​മെ​ന്ന് പു​തി​യ പോ​ളി​ങ് ഫ​ല​ങ്ങ​ൾ.

എ​മേ​ഴ്സ​ൺ കോ​ള​ജും ഡ​ബ്ല്യു​ജി​എ​ൻ ടി​വി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ എ​തി​രാ​ളി​ക​ളെ​ക്കാ​ൾ ഏ​റെ മു​ന്നി​ലെ​ത്തി​യ​ത്. 31 ശ​ത​മാ​നം വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൺ (10 ശ​ത​മാ​നം), പ്ര​തി​നി​ധി റോ​ബി​ൻ കെ​ല്ലി (എ​ട്ട് ശ​ത​മാ​നം) എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പി​ന് മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ, 46 ശ​ത​മാ​നം വോ​ട്ട​ർ​മാ​രും ആ​ർ​ക്ക് വോ​ട്ട് ചെ​യ്യ​ണം എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രി​ലും പു​രു​ഷ വോ​ട്ട​ർ​മാ​രി​ലു​മാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള​ത് (ഏ​ക​ദേ​ശം 41 - 42 ശ​ത​മാ​നം). എ​ന്നാ​ൽ വ​നി​താ വോ​ട്ട​ർ​മാ​രി​ൽ പ​കു​തി​യോ​ളം പേ​ർ ഇ​പ്പോ​ഴും ആ​രെ പി​ന്തു​ണ​യ്ക്ക​ണം എ​ന്ന​തി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ള്ള സം​സ്ഥാ​ന​മാ​യ​തി​നാ​ൽ പ്രൈ​മ​റി​യി​ൽ വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്ക് സെ​ന​റ്റി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​നാ​യാ​സ വി​ജ​യം നേ​ടാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

NRI

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു; യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ക​ലി​ഫോ​ര്‍​ണി​യ: അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ ടാ​ക്‌​സി​ക്കു​ള്ളി​ല്‍​വ​ച്ച് പീ​ഡി​പ്പി​ച്ച ഡ്രൈ​വ​റാ​യ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ പി​ടി​യി​ല്‍. മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ സി​മ്ര​ന്‍​ജി​ത് സിം​ഗ് ശേ​ഖ​ണി​നെ​യാ​ണ് ക​ലി​ഫോ​ര്‍​ണി​യ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി കു​റ്റം നി​ഷേ​ധി​ച്ചു. ന​വം​ബ​ര്‍ 27ന് ​പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. 21 വ​യ​സു​ള്ള യു​വ​തി തൗ​സ​ന്‍റ് ഓ​ക്ക്‌​സി​ലു​ള്ള ബാ​റി​ല്‍​നി​ന്നാ​ണ് ടാ​ക്‌​സി​യി​ല്‍ ക​യ​റി​യ​ത്. അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന യു​വ​തി അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.

ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നു പ​ക​രം യു​വ​തി​യെ ടാ​ക്‌​സി​ക്കു​ള്ളി​ല്‍​വ​ച്ച് ശേ​ഖ​ണ്‍ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

NRI

ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ കൗ​മാ​ര​ക്കാ​രാ​യ ഒ​രു സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. തോ​ളി​ലും പു​റ​ത്തും കു​ത്തേ​റ്റ സൗ​ര​ഭ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 19നാ​യി​രു​ന്നു സം​ഭ​വം.

മെ​ല്‍​ബ​ണി​ലെ അ​ല്‍​റ്റോ​ണ മെ​ഡോ​സ് സ​ബ​ര്‍​ബി​ലു​ള്ള ഒ​രു ഷോ​പ്പിം​ഗ് സെ​ന്‍റ​റി​നു പു​റ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. മ​രു​ന്ന് വാ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​നി​ടെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ക്ര​മി​ക​ൾ സൗ​ര​ഭി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്‌​ടി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് കൗ​മാ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റൊ​രു പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up